Friday, February 17, 2012

ഒരു ചിന്ത...

എന്‍റെ  ഗുരുവായൂരപ്പാ!!!!!!!! ഓരോരോ മനസ്സില്‍ ഓരോരോ സമയത്ത് എന്തെന്തു ചിന്തകളാ  തോന്നുക? ഇന്ന് സന്ധ്യാ സമയത്ത് അമ്പലത്തിലേക്ക് നടന്നു  പോവുമ്പോള്‍ ഒരു കുറിഞ്ഞി പൂച്ച വഴിയരികില്‍ ഒരു വീട്ടുകാരിയുടെ ഗൌരവത്തോടെ കാല് മടക്കിവെച്ചിരിക്കുന്നുണ്ടായിരുന്നു....കണ്ണുകളില്‍ എന്തോ  ഗാധമായി ചിന്തിക്കുന്ന ഭാവം...ഞാന്‍ അപ്പൊ അതത്ര കാര്യമാക്കിയില്ല ,സന്ധ്യക്ക്‌ ക്ഷേത്ര ദര്‍ശനത്തിനു പോയിട്ട് കണ്ട  പൂച്ചകളെ നോക്കി നിന്നാല്‍ ദീപാരാധന കഴിഞ്ഞു പോവുമല്ലോ എന്നോര്‍ത്തപ്പോ അറിയാതെ കാലുകള്‍ക്ക് വേഗത കൂടി .....പക്ഷെ എന്തുകൊണ്ടോ...ആ കുറിഞ്ഞി  പൂച്ചയും  അവളുടെ ചിന്തകള്‍ നിറഞ്ഞ കണ്ണുകളും എന്‍റെ മനസ്സില്‍ നിന്ന് പോയിരുന്നില്ല....ദീപാരാധന കഴിഞ്ഞു അതെ വഴിയിലൂടെ തിരിച്ചു നടക്കുമ്പോള്‍ അറിയാതെ എന്‍റെ കണ്ണുകള്‍ വീണ്ടും കുറിഞ്ഞിയെ  തിരക്കുന്നുണ്ടായിരുന്നു..അതേ വീട്ടുമുറ്റതെത്തിയപ്പോ ഞാന്‍ വീണ്ടും കണ്ടു ആ പൂച്ചയെ...സന്ധ്യയായെങ്കിലും എനിക്ക് അവ്ടെത്തന്നെ നില്‍ക്കാനാണ് തോന്നിയത് എന്തിനാണവള്‍ അവ്ടെത്തന്നെ അങ്ങനെ ഇരിക്കുന്നതെന്നരിയണമല്ലോ...ഒരു നിമിഷം കഴിഞ്ഞില്ല ,രണ്ടു  പഞ്ഞിക്കെട്ടു പോലുള്ള പൂച്ചക്കുഞ്ഞുങ്ങള്‍ ദൂരെ നിന്നും  ഓടിവന്നു ...ഒപ്പം  മറ്റൊരു പൂച്ചയും... ഉടനെ തന്നെ നമ്മുടെ കുറിഞ്ഞി അവര്‍ക്കൊപ്പം  വീട്ടിലേക്കു കയറിപ്പോയി...എന്തായിരുന്നിരിക്കാം കുറിഞ്ഞിപ്പൂച്ച ചിന്തിച്ചുകൊണ്ടിരുന്നത് ?അവളുടെ കുഞ്ഞുങ്ങളാണോ അത്? ഒപ്പം വന്ന പൂച്ചയും കുറിഞ്ഞിയും തമ്മിലെന്ത ബന്ധം..???അറീല്ല ....ആരോട് ചോദിയ്ക്കാന്‍ ????തിരിച്ചു നടക്കുമ്പോഴും,ശ്ശൊ അല്ല ഓടുമ്പോഴും  എന്‍റെ ചിന്ത അതായിരുന്നു...