Monday, October 31, 2011

എനിക്കായി മാത്രം..


ഇനിയെനിക്കുള്ളഏഴു    ജന്മതിലുമെന്പാതി നീ തന്നെ വേണം,
ഇനിഞാന്‍ കുറിക്കുന്ന സങ്കല്പ്പമോക്കെവേ നീയെന്ന പ്രണയമാവേണം...
മരണമാം സത്യവും ജീവനാം മിഥ്യയും ഒരുമിച്ചു ചേര്‍ന്നായിത്തീരാം  ..
എന്നിലെ  വെട്ടമായ് ഞാന്‍ കാണുമെന്‍ താലി നിന്നിലെ ഞാനായി മാറാം ..

ഇലയില്‍  തുളുമ്പുന്ന മഞ്ഞുനീര്‍ തുള്ളി തന്‍ സ്നിഗ്ദ്ധത പോലെ  നീ എന്നും-
മുല്ലവള്ളിക്കു തേന്‍ മാവെന്നപോലെയേ എന്നുമെന്‍ ഗന്ധമാവേണം
എങ്കിലുമെന്‍ മനം അറിയാതെ പോകിലോ കൊഴിയുവാനാനെനിക്കിഷ്ടം,
മഞ്ഞിന്റെ കുളിരിലും പരിഭവം ചൊല്ലുന്ന ഇലതന്റെ   ഇഷ്ടത്തെ പോലെ...

 

Saturday, October 29, 2011

എന്തിനായ് ............




എന്തിനു നീ നിന്‍റെ കൈവിരല്‍ തുമ്പിനാല്‍ -
നിദ്രയില്‍ വീണയെ തൊട്ടുണര്‍ത്തി?
എന്തിനു നീയതിന്‍ തന്ത്രികളില്‍ മന്ദം,
പ്രണയ നീലാംബരി രാഗം മീട്ടി...?