Tuesday, December 23, 2014

അക്ഷരങ്ങൾ ചുവക്കുമ്പോൾ 

 
ചോരതിങ്ങി മരവിച്ചടഞ്ഞൊരാ 
നാസികയ്ക്കുംഗന്ധമേ   വേണ്ടിനി 
കണ്ണുനീരിലും ചുടുചോര കാണുംപോൾ
കാഴ്ച്ചപോലുമേ അയിത്തമായീടുന്നു 
നെഞ്ച് തേങ്ങുന്ന നൊമ്പരചീള് കൾ 
കഞ്ചുകത്തിനും ഭാരമേറ്റീടവേ , 
കണ്ടുകൂടിനി  ഈ കാഴ്ച്ചപോലോന്നു 
മൃത്യുവെത്തുന്ന നാളിടം തൊടുകിലും  !
നെഞ്ച് നേരെ ഉയർനൊരാ തുപ്പാക്കി 
ഏതുനെരമോ തീയുതിർക്കീടിലും 
എന്നതോര്ത്തവർ ഭീതിയായ് നില്ക്കവേ 
അമ്മ തന്മുഖം ഓർത്തു കാണില്ലയൊ ?
ഏതു പേടിക്കും അമ്മതൻ നെഞ്ചകം 
ആനവാലുപൊൽ ധൈര്യമെകുന്നതെ-
ന്നോര്ത്തു  വീഴുന്ന കണ്നീര്തുടക്കുവാൻ 
ഏതോരമ്മയും മറവിയാൽ മൂടിടും!
ശത്രു രാജ്യമോ ഏതുമായീടിലും, 
കുഞ്ഞു വേദന പ്രാണൻ പറിച്ചിടും ! 
കൂട്ടമായിട്ടിന്നനക്കമറ്റീടുന്ന  
കാഴ്ച്ചയെങ്കിലോ ദുസ്സഹം ഭീകരം !
ജീവിതകാല സ്വപ്നങ്ങളൊക്കെയും 
മരുവിലാക്കിയിന്നവർ വാസന്ത -
സീമ എന്നേക്കും പടിതന്റെ അതിരിടാൻ
വൈതരണിക്കൊരു നനവിൻ നിണമിട്ടു !!
പാല് പുഞ്ചിരി തൂവി വിടചൊല്ലി ,
പാണ പായയിൽ വന്നങ്ങു ചേർന്നു നീ
പുഞ്ചിരി തൂവി നില്ക്കുന്നു നക്ഷത്ര
കുഞ്ഞുങ്ങളെന്നു അർഥമങ്ങൊത്ത പോൽ
പാതി മിച്ചംവെച്ചൊരു  പാല്ഗ്ലാസ്സു -
സ്നേഹമോടമ്മ നുകർന്ന് കുടിക്കുവാൻ
ഏതു നാൾ വരെ കാത്തിരുന്നീടുവാൻ ?
ഏതു നാൾ വരെ മിഴിവാർത്തുറങ്ങണം ?
ഒന്നുരണ്ടു മനസ്സല്ല നിങ്ങളാൽ
കോടിനാളിന്റെ സാഫല്യമേ നാളിൽ
തോക്ക് തുപ്പിയ ചൂടിൻ കരുത്തിനാൽ
നീറ്റിച്ചുട്ടതെന്നോർക്ക നീ രാക്ഷസാ !
നിന്റെ നേരെ നിറയോഴിചീടുവാൻ
ആയുധമായി അവക്കൊപ്പമുള്ളതോ ,
നാളിതുകൊണ്ട് സ്വരുക്കൂട്ടി വെചോരാ   നീതിയേറിടും അനശ്വരമായതാം ,
ലോകസാക്ഷിയാം  അക്ഷരപ്പൊട്ടുകൾ !
ആയുധമേന്തും ധൈര്യശാലിക്കുമുൻ-
വന്നുകൂടില്ലോരിക്കലും പാരിതിൽ
നാരികള്‍ ഒട്ടു  പിഞ്ചുപൈതങ്ങളും
നട്ടെല്ലില്ലാത്ത ഭീരുക്കൾക്കല്ലാതെ !!

Monday, December 15, 2014

ഇനി അതടഞ്ഞുകിടക്കട്ടെ

അടയ്ക്കാത്ത വാതിലുകളിലൊരു-
കൊളുത്തു വെയ്ക്കണം,
ഇനി അതടഞ്ഞുകിടക്കട്ടെ!
സ്നേഹത്തിന്റെ നൂൽ പ്രകാശം പൊലും-
ഞാൻ സൂര്യന്  കൊടുക്കില്ല
ഇനി അതെന്റെത്‌ മാത്രമാണ്!
സൂര്യനു കാത്തിരിക്കാനും പുഞ്ചിരിക്കാനും
അവളുണ്ട്-
ആ പീയൂഷ  സുന്ദരി
സൂര്യകാന്തി..
നിറവും വേഷവുമഴിച്ച്ചു വെച്ചാ -
ജാരൻ ചന്ദ്രമുഖമേന്തി വരുന്നു
ആ കാമുകിക്കും പ്രണയഭാവം-
ഇരുട്ടിലെ സുഗന്ധിയാം
കമലാമുഖി!
പിന്നെന്തിനിന്നു ഞാനെൻ പ്രണയ
പ്രകാശമാ-
സൂര്യനു വേണ്ടി കാത്തു വയ്ക്കണം ?
കണ്ണുകൾ  വേണ്ടിനി
ആ കള്ള കാമുകനെ കാണാനല്ലേ?
കാതുകൾ വേണ്ടാ മുളം കാറ്റിൽ
അവനാ സ്വരസുന്ദരി കൾക്കു -
മന്ത്ര ദീക്ഷകൊടുത്തി ട്ടുണ്ടാവും-
വശ്യമന്ത്രദീക്ഷ !!!
നാസികകളും പൊത്തി വെയ്ക്കണം
മുല്ലപ്പൂക്കളൊക്കെ അവന്റെ
ഗന്ധമണിയുന്നവരല്ലേ ?
അദൃശ്യയായെന്നെ ഈ
പാർഷാദരെങ്ങിനെ കണ്ടെത്തിടും?
ഞാനിന്നു കെട്ടിമെനഞ്ഞു സ്വര്ണ്ണം
പൂശിയ കൊട്ടാരത്തിൽ നിന്നും
സ്വാതന്ത്രത്തിന്റെ പരുദീസയിലല്ലേ ?

Sunday, December 14, 2014

തലമുറകളുടെ സ്വാതന്ത്ര്യം 


ആലിംഗനങ്ങളും അന്തര്ഗതങ്ങളും
അന്ത:പ്പുരത്തിൽ ഒതുങ്ങാതെയാകവേ,
കരക്കു-മാകടലിന്നും ചുംബിച്ചു ചേരുവാൻ
നാണമോ ലജ്ജയോ വേണ്ടാതെയാവുകിൽ,
ഇങ്ങനെ ചേര്ന്നിടാം ചുണ്ടുകൾ തമ്മിലീ തെരുവിന്റെ മധ്യത്തിൽ 
സമരായുധങ്ങളായ് ?
നാളെ ഇ തെരുവിലെ ചുംബനം നമ്മളിൻ ,
മകളുടെ നാവിലെ സ്വാതന്ത്ര്യമാകവെ , 
വ്യഖ്യാനമോതിടും കാലത്തും
നമ്മളീ സ്വാതന്ത്ര്യ  സിദ്ധാന്തം പിന്തുടര്നീടുമോ ?
പെണ്ണിന്റെ മാനവും ,
ആത്മാഭിമാനവും
ആണിൻ യുവത്വവും 
കരുതൽ  സുരക്ഷയും  
തെരുവിലെ വെട്ടത്തിൽ ഇരുട്ടിലാക്കീടണോ?
ഭാരത പൈതൃകം ഒന്നുമാത്രം കൊണ്ടു
ഭാരത സ്ത്രീകളെ നമിച്ചിടുന്നീ ലോകം 
ഭാരത സ്‌ത്രീകൾ തൻ ഭാവശുദ്ധിയെന്നു
പാണന്റെ പാട്ടിലെ പഴങ്കഥ യാവുമൊ ?
മാറു മറച്ചിടാൻ സമരമുണ്ടായിതാ 
നഗ്നയായി ചരിക്കുവാൻ സമരമാര്നീടുന്നു !!
കലികാലമെന്തെന്നു അറിഞ്ഞിടുന്നൂ ലോകം! 
തലമുറ മാറ്റിടും ചിന്തയും നീതിയും!....