Sunday, December 14, 2014

തലമുറകളുടെ സ്വാതന്ത്ര്യം 


ആലിംഗനങ്ങളും അന്തര്ഗതങ്ങളും
അന്ത:പ്പുരത്തിൽ ഒതുങ്ങാതെയാകവേ,
കരക്കു-മാകടലിന്നും ചുംബിച്ചു ചേരുവാൻ
നാണമോ ലജ്ജയോ വേണ്ടാതെയാവുകിൽ,
ഇങ്ങനെ ചേര്ന്നിടാം ചുണ്ടുകൾ തമ്മിലീ തെരുവിന്റെ മധ്യത്തിൽ 
സമരായുധങ്ങളായ് ?
നാളെ ഇ തെരുവിലെ ചുംബനം നമ്മളിൻ ,
മകളുടെ നാവിലെ സ്വാതന്ത്ര്യമാകവെ , 
വ്യഖ്യാനമോതിടും കാലത്തും
നമ്മളീ സ്വാതന്ത്ര്യ  സിദ്ധാന്തം പിന്തുടര്നീടുമോ ?
പെണ്ണിന്റെ മാനവും ,
ആത്മാഭിമാനവും
ആണിൻ യുവത്വവും 
കരുതൽ  സുരക്ഷയും  
തെരുവിലെ വെട്ടത്തിൽ ഇരുട്ടിലാക്കീടണോ?
ഭാരത പൈതൃകം ഒന്നുമാത്രം കൊണ്ടു
ഭാരത സ്ത്രീകളെ നമിച്ചിടുന്നീ ലോകം 
ഭാരത സ്‌ത്രീകൾ തൻ ഭാവശുദ്ധിയെന്നു
പാണന്റെ പാട്ടിലെ പഴങ്കഥ യാവുമൊ ?
മാറു മറച്ചിടാൻ സമരമുണ്ടായിതാ 
നഗ്നയായി ചരിക്കുവാൻ സമരമാര്നീടുന്നു !!
കലികാലമെന്തെന്നു അറിഞ്ഞിടുന്നൂ ലോകം! 
തലമുറ മാറ്റിടും ചിന്തയും നീതിയും!....

2 comments:

  1. നാളത്തെ കാര്യം നാളെയല്ലേ..? അപ്പൊ മക്കളോടെന്തെങ്കിലും പറയാം ...ഹല്ല പിന്നെ ..
    വേറിട്ടൊരു ചിന്ത നന്നായി ...!

    ReplyDelete