മുറിക്കപ്പെടുമ്പോൾ മുറിയുന്നത് ഞാനെങ്കിലും
നോവുന്നത് നിനക്കെന്നറിയാതെയല്ല,
മുറിയുന്നതെന്നിലെ കാതൽ കാട്ടുവാനെങ്കിൽ ,
നീ നോവതെന്തിനു ?
പൊട്ടിമുളച്ചു പൊന്തിവരും ഞാൻ
വീണ്ടും നിന്നോട് ചേരുവാൻ ,
എന്നിലകൾ നിന്നിൽ പ്രണയം പൊഴിക്കുവാൻ ,
കാറ്റുവന്നു തൊട്ടതിനും
വെയിൽ വന്നു പൊള്ളിയതിനും
നിന്‍റെ നെഞ്ചിലെ കുളിരിൽ സ്വയമലിഞ്ഞു മറന്നു ഞാൻ ,
ഇനി എനിക്കൊന്നുറങ്ങണം നിന്‍റെ മടിത്തട്ടിൽ ,
ശാന്തമായി....
ഒരു വിത്തിലെൻ ജീവൻ അടച്ചു വച്ചിട്ടുണ്ട് ,
അതും നിൻ നെഞ്ചിലേ ക്കെറിഞ്ഞുകൊണ്ട് ,
വീണ്ടുമൊരു വസന്തകാലത്ത് നിൻ ഗന്ധമേറ്റുണരുവാൻ ,
വാർധക്യത്തെ പടിവാതിൽ പുറം നിർത്തിക്കൊണ്ട് ,
നമ്മുടെ പ്രണയമനശ്വരമാക്കുവാൻ ,
ഞാനെന്നെ കൂടുമാറ്റം നടത്തിടാം ..
നിന്നിൽ സ്വയം സമര്പ്പിച്ച്ചൊരു
പ്രണയനിദ്ര പൂകട്ടെ ഞാൻ..

This is the best one, so far...
ReplyDelete