Thursday, August 7, 2014

മാനവികത


എന്നിലെ എന്നെ കളവുപോയെങ്കിലും
കിട്ടിടാമേകിടാം സ്വസ്ഥമായീടുകിൽ
അവാച്യ വാച്യ അരക്കില്ലമൊന്നിലൊ
കാപട്യമെത്തുന്ന സ്വാർഥമാംചിരിയിലോ
എവിടെ ഞാനിന്നെന്റെ സ്വത്വം തിരഞ്ഞിടും ?
ഉചിതമായൊരു കാലത്തിനൊടുവിലായ്
 സഫലമായ് തീര്ന്നിടും ചക്രം നിലക്കുകിൽ ..
അന്നെന്നിലാളുന്ന പ്രാണനെ  അവ്വിധം
എന്ചിതയെന്നാവും ഒറ്റപ്പെടുത്തുക.
തരിക നീ ഒരുകാലം എന്നിലെ ഉറവയിൽ
പൊട്ടിയടർത്തിയ സ്നേഹമാം വിത്തിനെ
കാലങ്ങളേറെ കഴിഞ്ഞുപോയിടവെ
നീറ്റിലെ കല്ലുകൾ പോലവേ തന്നെയായ്
മാർദ്ദവമെറുന്ന ഓർമ്മകൾക്കൊക്കെയും
നിന്നിലെ നിന്നെയിന്നെത്തുവാനായിടും.
ഓർമകൾക്കുളള  സുഗന്ധങ്ങളത്രയും
സ്വത്ത്വപുഷ്പങ്ങൾ കൊഴിയാത്തവർക്കത്രേ 

2 comments:

  1. മാനവികത നഷ്ടമാകാതിരിക്കട്ടെ!

    കവിത നന്നായി

    ReplyDelete
  2. നന്നായി ...!സ്വത്വത്തെ തന്നില്‍ തന്നെയല്ലേ തിരയേണ്ടത് ..?

    ReplyDelete