മിഴി വെട്ടമെകിയ അരുണനും മറയുന്നു..
തെല്ലിട ദുഖവും കൂടാതെ തന്‍ മക്കള്‍,
മെല്ലെ ഇറക്കീടും ഭാരമോ വാര്‍ധക്യം?
പെറ്റു പോറ്റിയ തായയെയും പുനര്‍ -
അഗതിയായ് തഴയുന്നു ഇന്നിന്റെ തലമുറ-
ഒരു മാത്ര കരുതീടുമോ തങ്ങള്‍-
തങ്ങളായ് തീര്‍ന്നതാ കര സുരക്ഷയാല്‍..
പ്രാര്‍ഥനാ പൂര്‍ണ്ണമായ ജീവിതം കൊണ്ടവര്‍
വിഹിതമായ് ചേര്‍ക്കുന്നു നമ്മള്‍ക്കായെന്നെന്നും
അഹിതമായ് നമുക്ക് തോന്നുമെന്നാകിലും -
ക്ഷണികമായീടാത്തൊരു ജീവിതയധ്യായം...
അറിയുകില്ലാ നമ്മള്‍ ഒരു കാലം വരെ മാത്രം-
സ്വാംശ രക്തത്തിനാല്‍ തള്ളിവീഴ്തും വരെ...
ആ മാത്ര മിഴി നീരില്‍ രുധിരത്തിന്‍ ചുവപ്പാവും-
നെഞ്ചിന്റെ വിങ്ങലില്‍ ലോകം മറന്നീടും -
പിന്നെ പതിയെ തിരിച്ചരിന്ജീടുന്നു തപ്തമാം,
വര്‍ദ്ധക്യമെന്ന ജീവിത സന്ധ്യയെ...
കൊള്ളാം നന്നായിട്ടുണ്ട്
ReplyDeleteഹായ് ..മായേച്ചി .....കവിത കൊള്ളാട്ടോ ....ആകെ ഒറ്റ പോസ്റ്റ് മാത്രേ ഉള്ളൂ .....അടുത്ത പോസ്റ്റ് ഇടുമ്പോ ഒന്നറിയിക്കണേ.....
ReplyDeleteനല്ല കവിത
ReplyDeleteഒന്നുരണ്ടക്ഷരത്തെറ്റുകൾ ഉണ്ട്.
ഒരു ഒ എൻ വി ടച്ച്.
ആശംസകൾ.
പെറ്റു പോറ്റിയ തായയെയും പുനര്‍ -
ReplyDeleteഅഗതിയായ് തഴയുന്നു ഇന്നിന്റെ തലമുറ-
ഒരു മാത്ര കരുതീടുമോ തങ്ങള്‍-
തങ്ങളായ് തീര്‍ന്നതാ കര സുരക്ഷയാല്‍..
കവിത വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മപ്പെടുത്തുന്നു. നല്ല തുടക്കം . ആശംസകളോടെ
ചേച്ചി.. സായന്തനം, ക്ഷണികം എന്നീ വാക്കുകൾ തിരുത്തുക... കവിത നന്നായിട്ടുണ്ട്, ബൂലോകത്തിലേക്ക് സ്വാഗതം
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeleteകവിത കൊള്ളാം,പുതുവത്സര ആശംസകള് ഇവിടെക്കൂടെ വാ
ReplyDelete