വേമ്പനാടെന്നൊരു കായലിന്‍ അരികിലാ -
നെന്നുമെന്‍ ഓര്‍മ്മകള്‍ തിങ്ങുന്ന നാട്..
കേരങ്ങള്‍ വായ്ക്കുന്ന എന്‍പ്രിയ നാട്ടിലോ -
കേരങ്ങളല്ലവ മണ്ടരിയത്രേ...
പണ്ടെങ്ങോ കേട്ടൊരു പാട്ടിന്‍റെ പല്ലവി,
ഓതിക്കുറിച്ചൊരു വരിയായിരുന്നു-
കേരങ്ങള്‍ തിങ്ങുന്ന കേരള നാടെന്നതോര്‍മയില്‍ -
പോലും മാഞ്ഞുപോയിന്ന്...
പച്ച പട്ടുടയാട ചാര്‍ത്തിയ പാടങ്ങള്‍,
കഷ്ടമിന്നീ നാളില്‍ നഗ്നയായ് തീര്‍ന്നപോല്‍ ,
തരിശ്ശാം നിലങ്ങള്‍ വിലക്കെടുത്തിട്ടവര്‍-
വിലപേശി വില്‍ക്കുന്നു കേദാരം കെട്ടി.
മണ്ണും സിമെന്റും മണല്ക്കട്ടയും കൂട്ടി -
തിക്കി നിറക്കുന്നു ഊഷര നിലങ്ങള്‍...
വിണ്ണിനെ മുത്തുന്ന സൌധങ്ങള്‍ക്കാവുമോ,
ശ്വാസത്തെ നല്‍കിടാന്‍ ഭൂ ജീവികള്‍ക്കായ്?
ശ്വാസമെടുക്കാതെ മരിക്കാം നമുക്കിന്നു ,
കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളില്‍ കിടന്ന്...
ഭക്ഷണം ഭക്ഷിക്കാന്‍ കഴിയാതെയായി,
വിഷഗുണ സമ്മിശ്രമായിന്നു ഭൂമി...
കര്‍ഷക ജീവിതം കയറില്‍ കുരുങ്ങി ,
കാര്‍ഷിക കേരളം ഊഷരമായി...
വിലയില്ല വിലയില്ല കര്‍ഷകര്‍ക്കൊന്നുമേ ,
വിലയുള്ളതോ ഇന്ന് വിഷമയം താനും.
കേരങ്ങളില്ല കൈരളിയില്ല ..,
തോറ്റവും തെയ്യവും കേളിയുമില്ല.,
കാവും കുളങ്ങളും കുരവയുമില്ല.,
നീരേറ്റരുവിയും കുയില്‍പ്പാട്ടുമില്ല ..
കൂമനും പുള്ളും പുഴയുടെ ഈണവും ,
പുളിയിലക്കര ചുറ്റും തൊടികളുമില്ല. ..
കൈരളീ നന്മകള്‍ നാട് നീങ്ങിടുന്നു,മിഴികളും ചിന്തയും ഒന്നുമറിയാതെ..
യൌവനം കൊടികുത്തി തീവ്ര വാദങ്ങളാല്‍ ..,
മാനവ ജീവന് കൃശ ഗണനമായി-
അക്ഷര കൈരളിയാകവേ തന്നെ-
സംസ്കാര ശൂന്യത കൊടി കുത്തി വാണു.
നാരിക്ക് സ്വൈര്യ വിഹാരങ്ങള്‍ കേവലം -
മിഥ്യയാം സ്വപ്നങ്ങളായിന്നു മാറി.
കാട്ടാള ഹൃത്തുക്കലെന്നും തടസ്സമായ്-
കരാള നൃത്തങ്ങളാടി തിമിര്‍ക്കുന്ന -
ശൂന്യ സത്സംഘാ നിദാന ഭൂ ഗേഹമായ്-
മാറിക്കഴിഞ്ഞുവോ എന്‍ പ്രിയ നാട്?
അന്ന് നാമോര്‍ക്കുന്നോ സ്ത്രീകളെന്നാല്‍ -
പരം ദേവതാ തുല്യരായി വാണിരുന്നു.,
ഓര്‍മയില്‍ തെളിയുന്നു..
പുരാണങ്ങളിങ്ങനെ..ചൊല്ലുന്നു നമ്മോടു -
ഇവ്വിധമെന്നപോല്‍ ..,
"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ":
ഇതെന്താ മായേ കവിത കഴിഞ്ഞിട്ട് ഇത്ര വലിയ ഗ്യാപ്പ് ഇട്ടിരിക്കുന്നത് ..??
ReplyDeleteപിന്നെ കവിത കൊള്ളാംട്ടോ .....
ഇതൊരു നിലവിളിയാണ്. പ്രകൃതിക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, മനുഷ്യന് വേണ്ടി, അവന്‍റെ അതിജീവനത്തിന് വേണ്ടി... തുടരുക, ഈ അക്ഷര പ്രയാണം.
ReplyDelete{പണ്ട് നിന്‍ അഴകായി നിലകൊണ്ട പ്രകൃതി
ഇന്നോ ചൂഷകരറുത്തുമാറ്റി
പണ്ട് നീ കനകം വിളയിച്ച പാടങ്ങള്‍
പണി തീരാകുടീരങ്ങള്‍ കീഴടക്കി
പേരിന്‍ പെരുമായിലുള്ളോരു കേരവും
കണ്ണീരു കാണിക്ക വെച്ചിടുന്നു
ഒഴുകിത്തഴുകിത്തലോടിയനദികളും
തൊണ്ടവരണ്ടിന്നു കേണിടുന്നു..!
ഞാന്‍ കുറിച്ച ചില തോന്ന്യാക്ഷരങ്ങളിലോന്നില്‍ നിന്നും}
കൈരളീ നന്മകള്‍ നാട് നീങ്ങിടുന്നു,
ReplyDeleteമിഴികളും ചിന്തയും ഒന്നുമറിയാതെ..
യൌവനം കൊടികുത്തി തീവ്ര വാദങ്ങളാല്‍ ..,
മാനവ ജീവന് കൃശ ഗണനമായി-
kollaam ..kollaaamm..mathiyo?
നല്ല കവിത
ReplyDeleteകവിത നന്നായിട്ടുണ്ട്
ReplyDelete