Monday, December 20, 2010

പ്രണയത്തിന്‍റെ നുറുങ്ങുകള്‍

ജീവിതത്തില്‍ ഉദയാസ്തമനങ്ങള്‍ പലതു കഴിഞ്ഞു പോയിരിക്കുന്നു...
സ്വയം എരിഞ്ഞടങ്ങിയ പകലുകള്‍ അഗ്നിയുടെ കൊടും ചൂടിനെപ്പോലും  വേവിക്കുന്നതായിരുന്നു...പക്ഷെ പിന്നെ വന്നു ചേര്‍ന്ന ഉദയങ്ങള്‍ക്ക്  അമാവാസിയെക്കാള്‍ കറുപ്പായിരുന്നു...
എന്നാല്‍ ഇന്ന്...,ഒരു ചിരാതിന്റെ   വെളിച്ചം എന്നിലുണ്ട്...അതിനു പ്രണയത്തിന്‍റെ തരളിത നിലാവുണ്ട്...സംരക്ഷണത്തിന്റെ കരങ്ങളുണ്ട്...ഇന്ന് ഞാന്‍ ആ ചിരാതിന്റെ വെളിച്ചത്തില്‍ എന്റെ ജീവിതത്തെ വായിക്കുകയാണ്...
ചില അക്ഷരക്കൂട്ടുകള്‍ തെളിയുന്നില്ലാ...
എന്‍റെ പ്രീയപ്പെട്ട കുഞ്ഞു  ചിരാതിനു അത്രയേ കഴിയൂ..
പക്ഷെ വായിക്കാനാവാത്ത അക്ഷരങ്ങളില്ലെങ്കിലും...
എന്‍റെ ജീവിത കാവ്യം എനിക്ക് പൂര്‍ണമായി മനസ്സിലാവും...ആ ചിരാതിന്റെ വെട്ടത്തില്‍...അതിനു മുന്‍പ്...
അതിനു മുന്‍പ്,
എന്റെ ചിരാതിനെ കാറ്റ് വന്നു കെടുത്താതിരുന്നെന്കില്‍
ആ നാളം കേട്ടുപോയാല്‍ പിന്നെ,എവിടെയാനെന്റെ പുസ്ത്തകത്താളുകലെന്നു  ഞാനെങ്ങനെ കണ്ടെത്തും...?...ഇല്ലാ അതോടെ എന്‍റെ ജീവിത അദ്ധ്യായം പൂര്‍ണമായിരിക്കും....

7 comments:

  1. ഒരു ചിരാതിന്റെ വെളിച്ചം എന്നിലുണ്ട്...അതിനു പ്രണയത്തിന്‍റെ തരളിത നിലാവുണ്ട്...സംരക്ഷണത്തിന്റെ കരങ്ങളുണ്ട്...ഇന്ന് ഞാന്‍ ആ ചിരാതിന്റെ വെളിച്ചത്തില്‍ എന്റെ ജീവിതത്തെ വായിക്കുകയാണ്...!!

    ReplyDelete
  2. ഉം.. ഉം.. എനിക്ക് മനസ്സിലാവുന്നുണ്ട്
    ഹി ഹി

    ReplyDelete
  3. @ കിരണ്‍ ചേട്ടന്‍ അപ്പൊ മനസ്സിലായി അല്ലെ?:D

    ReplyDelete
  4. ഫൈസു....താങ്ക്സ് ഇവിടേം വന്നുല്ലോ

    ReplyDelete
  5. ഒരു കാറ്റിനും സ്പര്ശിക്കാനാവാത്ത വിധം സൂക്ക്ഷിച്ചു വെച്ചാല്‍ മതി നിന്റെ ചിരാതിനെ........
    ഒരിക്കലും ആ വെട്ടം അണയില്ല.....

    ReplyDelete
  6. നഷ്ടം എന്നത് ലഭിക്കാത്തതിലല്ല, ലഭ്യമായതിനെ ആസ്വദിക്കാന്‍ ആവാത്തതാണ്. ആ നഷ്ടത്തിന്‍റെ തോതളക്കുമ്പോള്‍ അതില്‍ കനപ്പെട്ടത്, ‌ജീവനുള്ള ആത്മാവിന്‍റെ സംഗീതമെന്ന പ്രണയം' തന്നെ..!!!

    ആത്മാവ് നശിച്ച് { നശിപ്പിച്ച് } കേവലം ഉടലായ തീര്‍ന്ന മര്‍ത്യന് നഷ്ടവാളി എന്ന അവസാന വിധിയെഴുത്ത് മരണം കൊണ്ട് കുറിക്കപ്പെടുന്നു. മായ ഭയക്കുന്ന സമീരണനാല്‍ അണക്കപ്പെടുന്ന ചിരാതിന്‍റെ വെട്ടം ജീവന്‍റെ തുടിപ്പ് തന്നെയാണെന്ന് ഞാന്‍ കരുതുന്നു.
    എങ്കില്‍, അത് നിലക്കും മുമ്പേ.. ഏറ്റം കരണീയം എന്നത്. മോഹപ്പക്ഷികളെ കൂട് തുറന്നു വിടുക... അവ പറക്കട്ടെ... പ്രതീക്ഷയുടെ ചിറകിലേറി നഭസ്സില്‍ മുത്തമിടട്ടെ....!!

    ReplyDelete
  7. This comment has been removed by the author.

    ReplyDelete