Monday, October 31, 2011

എനിക്കായി മാത്രം..


ഇനിയെനിക്കുള്ളഏഴു    ജന്മതിലുമെന്പാതി നീ തന്നെ വേണം,
ഇനിഞാന്‍ കുറിക്കുന്ന സങ്കല്പ്പമോക്കെവേ നീയെന്ന പ്രണയമാവേണം...
മരണമാം സത്യവും ജീവനാം മിഥ്യയും ഒരുമിച്ചു ചേര്‍ന്നായിത്തീരാം  ..
എന്നിലെ  വെട്ടമായ് ഞാന്‍ കാണുമെന്‍ താലി നിന്നിലെ ഞാനായി മാറാം ..

ഇലയില്‍  തുളുമ്പുന്ന മഞ്ഞുനീര്‍ തുള്ളി തന്‍ സ്നിഗ്ദ്ധത പോലെ  നീ എന്നും-
മുല്ലവള്ളിക്കു തേന്‍ മാവെന്നപോലെയേ എന്നുമെന്‍ ഗന്ധമാവേണം
എങ്കിലുമെന്‍ മനം അറിയാതെ പോകിലോ കൊഴിയുവാനാനെനിക്കിഷ്ടം,
മഞ്ഞിന്റെ കുളിരിലും പരിഭവം ചൊല്ലുന്ന ഇലതന്റെ   ഇഷ്ടത്തെ പോലെ...

 

14 comments:

  1. മഞ്ഞുകാലവും മഴയുമൊക്കെയായി ഒരു സുഖകരമായ അവസ്ഥ..

    ReplyDelete
  2. Made 4 each other..!!!
    നന്നായിരിക്കുന്നു മായ... ആശംസകള്‍

    ReplyDelete
  3. എന്തെ കുറച്ചു വരികള്‍ കൊണ്ട് നിര്‍ത്തി യെ .....ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  4. ഇലയില്‍ തുളുമ്പുന്ന മഞ്ഞുനീര്‍ തുള്ളി തന്‍ സ്നിഗ്ദ്ധത പോലെ നീ എന്നും-
    മുല്ലവള്ളിക്കു തേന്‍ മാവെന്നപോലെയേ എന്നുമെന്‍ ഗന്ധമാവേണം

    1000 ലൈക്

    ReplyDelete
  5. സങ്കല്പങ്ങൾ മോഹനം!

    ഭാവുകങ്ങൾ!

    ReplyDelete
  6. അങ്ങനെതന്നെയവട്ടെ...

    ReplyDelete
  7. മനോഹരമായ ഭാവം..അഭിനന്ദനങ്ങൾ..

    ReplyDelete
  8. കുളിർമയും
    സുഖന്ധവും
    ഒപ്പം പ്രണയവും...
    ആശംസകൾ!

    ReplyDelete
  9. ആശംസകള്‍.. ഭാവുകങ്ങള്‍.....
    പ്രണയത്തിന്റെ മറ്റൊരു ഭാവം...

    ReplyDelete
  10. എന്നുമെക്കാലവും പ്രണയത്തില്‍ ജീവിക്കാന്‍....

    ReplyDelete
  11. നടക്കട്ടെ ..നടക്കട്ടെ ..

    ReplyDelete
  12. പളുങ്കുപാത്രമാണിതെന്നൊരോർമ്മ മാത്രം മതി

    ReplyDelete
  13. കൊള്ളാം...welcome to my blog
    nilaambari.blogspot.com
    if u like it plz follow and support me!

    ReplyDelete