Wednesday, March 23, 2016

മരണത്തിന്റെ ശീർഷകങ്ങൾ

ചന്ദന ഗന്ധത്തിൽ വീടും തൊടികളും ബന്ധുര ജാലത്തിൽ എൻ മൃത സ്വത്വവും എന്നുടെ വേർപാടിൽ പ്രിയരിൽ മിഴികളും വല്കൃതമാവുന്ന മരണമാം പൂരണം . ആടയാഭരണങ്ങൾ അലംകാരമായിടാ - പുറംമോടി നിർദ്ദയം ചിതയിലായെരിയുന്ന , അഹന്തയും സഹനവും അസ്തിത്വമടയുന്ന ലോകൈക സത്യമാം സമസ്യയത്രെയിത് . ദാനമാം ശീലം നിൻ ബന്ധുത്വമാർനിടും ക്ഷമയോ നിനക്കായി തർപ്പണം ചെയ്തിടും സ്നേഹമോ എന്നുമേ പ്രാർഥനയായിടും നീയിന്നു ചെയ്തിടും കർമഫലം പോലെ. നിഴലുപൊലുപമിക്കും മൃത്യുവ്വിന്നെ ചിലർ നിഴലുമാ ഇരവിലോ മറയുമെന്നാകിലൊ , ഇനിയെത്ര നാളുകൾ നിവസിക്കാനാവുമെന്നി - നിയാർക്കു കരുതുവാൻ ആവുകില്ലെങ്കിലും. മരണത്തെപ്പോലെ മഹത്തരമായെന്തു മരണമല്ലാതെന്തു ഭൂമിയിൽ ചൊല്ലുവാൻ ഓർമ്മകൾ തല്ലിപ്പതം വരുത്തീടുവാൻ കെൽപ്പുള്ളോരായുധമൊ മറവി ????

Wednesday, March 2, 2016

ബുദ്ധൻ ചിരിക്കുന്നു

കർമ നിരതനായിരുന്നു ബുദ്ധൻ
 വാക്കുകളിൽ പ്രബുദ്ധത വരും വരെ,!
പ്രക്ഷുബ്ധതയേ പ്രബുദ്ധത തീണ്ടിയപ്പോൾ ,
 മുണ്ട  ശിരസ്സനായ് 'ബോധി'യേറി !
ഇന്നെന്നിലേറിയചിന്തക്കാടുകളിൽ
നാളെ നിന്റെ പെറെടുത്തിടാം ...
ബുദ്ധനോതുന്നു ,,
ജീവിതമെന്നതൊരു നിലനില്പ്പാവുകിൽ
ജീവനെന്നത് പുറംച്ചട്ടയാവുന്നതെങ്ങിനെ ?
ഉള്ളിലൊരു കടലു പേറുന്നവൻ ,
ഉണ്മകൊണ്ടൊരു വചനമുണ്ടാക്കുകിൽ
ഉത്തമമായ കാര്യമെന്നകിലും
ഉദ്ധരിച്ചിടാൻ മടിക്കുന്നു മാനവർ
മർത്യ ജന്മമെന്നും ഒളിച്ചോട്ടമാണ് ,
മനസ്സിൻ വിഹ്വലതകൾ മറ്റുള്ളവരിലേക്ക് പടര്ത്തുന്ന
സിദ്ധി പകര്ന്നു കിട്ടിയവർ !!
തോല്വിയെന്നും ജയിക്കുന്നവന്റെ പരാജയമാണ് !
അതറിയുന്നവൻ ചിരിക്കുന്നു
 ബുദ്ധനിൽ കണ്ട അതെ ചിരി !!


നൊമ്പരം

വാക്കുകളിൽ ചാലിച്ച് നിറം നഷ്ടപ്പെടാത്ത
സ്നേഹമെന്നും മനസ്സിന്റെ വര്ണക്കൂട്ടിലുണ്ടാകുമെങ്കിൽ ,
അഭ്രപാളികളെ തോല്പ്പിക്കും വിധമുള്ള
നിന് നിറഞ്ഞാട്ടങ്ങൾ എന്‍റെ കണ്ണുകൾക്ക്‌ മാത്രമുള്ള
ചായക്കൂട്ടുകളാണ്
മനസ്സിൽ തൊടാത്ത വെറും നിറഭേദങ്ങൾ!!
 പച്ചിലകൾ ഒരിക്കലും അറിയുന്നില്ലാ 
കൊഴിഞ്ഞിലയോടുള്ള മരത്തിന്റെ പ്രണയം....
ഒടുങ്ങാത്ത നൊമ്പരം...
അറിയുന്ന നാൾ ഒഴിഞ്ഞു പോവുന്നു..
കൊഴിഞ്ഞൊരു വസന്തം ചേരുന്ന , മണ്ണിന്റെ മനസ്സിലേക്ക്...

സങ്കല്പങ്ങൾ

മയക്കത്തിനും ബോധത്തിനുമിടയിലുള്ള അകലം
വെറും സ്വപ്നങ്ങളുടെത് മാത്രം !
 അളവുകോലില്ലാത്ത ,
യാത്രയുടെ ദൂര വേഗങ്ങളും -
ഗതി വിഗതികളുടെ കടിഞ്ഞാണിടാത്ത ചിന്തകളും പേറുന്ന
 മനസ്സിന്റെ തോന്ന്യാസ യാത്ര !
അവിടെ ഒരു കുടക്കീഴിൽ നിന്‍റെ സങ്കല്പ്പങ്ങളിലെ ഞാൻ !
എനിക്കവ പണ്ടേ ഉണ്ടായിരുന്നില്ല ,
സങ്കല്പങ്ങൾ !
അല്ലെങ്കിലും എരിയുന്ന ഉടലിന്  
ഒരു കുടം വെള്ളം പോലും അമൃതല്ലേ ,
എങ്കിൽ എനിക്ക് നീ വർഷമാണ്‌ ,
ഒരു തുള്ളിക്കൊരു കുടം പെയ്യുന്ന ,
എന്നിലെ താപത്തെ നിന്നിലെക്കാവഹിക്കുന്ന 'സ്നേഹ വര്ഷം !

പുനര്ജ്ജനികൾ

മുറിക്കപ്പെടുമ്പോൾ മുറിയുന്നത്‌ ഞാനെങ്കിലും
നോവുന്നത് നിനക്കെന്നറിയാതെയല്ല,
മുറിയുന്നതെന്നിലെ കാതൽ കാട്ടുവാനെങ്കിൽ ,
നീ നോവതെന്തിനു ?
പൊട്ടിമുളച്ചു പൊന്തിവരും ഞാൻ
വീണ്ടും നിന്നോട് ചേരുവാൻ ,
എന്നിലകൾ നിന്നിൽ പ്രണയം പൊഴിക്കുവാൻ ,
കാറ്റുവന്നു തൊട്ടതിനും
വെയിൽ വന്നു പൊള്ളിയതിനും
നിന്‍റെ നെഞ്ചിലെ കുളിരിൽ സ്വയമലിഞ്ഞു മറന്നു ഞാൻ ,
ഇനി എനിക്കൊന്നുറങ്ങണം നിന്‍റെ മടിത്തട്ടിൽ ,
ശാന്തമായി....
ഒരു വിത്തിലെൻ ജീവൻ അടച്ചു വച്ചിട്ടുണ്ട്  ,
അതും നിൻ നെഞ്ചിലേ ക്കെറിഞ്ഞുകൊണ്ട് ,
വീണ്ടുമൊരു വസന്തകാലത്ത് നിൻ ഗന്ധമേറ്റുണരുവാൻ ,
വാർധക്യത്തെ പടിവാതിൽ പുറം നിർത്തിക്കൊണ്ട് ,
നമ്മുടെ പ്രണയമനശ്വരമാക്കുവാൻ ,
ഞാനെന്നെ കൂടുമാറ്റം നടത്തിടാം ..
നിന്നിൽ സ്വയം സമര്പ്പിച്ച്ചൊരു
പ്രണയനിദ്ര പൂകട്ടെ ഞാൻ..

കാലത്തിന്റെ ചവിട്ടുപടി

കാലത്തിന്റെ ചവിട്ടുപടി
-------------------------
ജീവന്‍റെ വിത്ത്‌ ഉദരത്തിലേറ്റി
ജീവനാം സ്വത്തായി ഹൃദയത്തിലേറ്റി,
സ്നേഹമാം നീരൂട്ടി ,
മനുഷ്യക്കൊലമെത്തിച്ചവരിന്നെവിടെ ?
കാലമോ നിയതിയോ
 അച്ഛനമ്മയെന്നു പേരിട്ടുപെക്ഷിച്ചവർ !!
പത്തിന് കണക്കെടുക്കാത്തവർ ,
വളര്ച്ചയുടെ വിളവെടുക്കാത്തവർ ,
കാലച്ചക്രമുരുളും ,
നിൻ ചെയ്തികൾ നിന്‍റെ കണക്കെടുക്കട്ടെ!
നീ മറന്നവർ നിന്നെയോര്ത്തു നോവുമ്പോൾ ,
കേവലം ചവിട്ടുപടിയായ് മാത്രം അടങ്ങും നീ !
കാലത്തിന്റെ ചവിട്ടുപടി !!
നിയതിയിലേക്കുള്ള കവാടമായി ഞാനും !!
ഒഴിവാക്കപെടില്ല നമ്മൾ -
മൂല്യത്തിൽ നിന്നും മൂല്ല്യച്ച്യുതിയിൽ നിന്നും !
ചെയ്തികൾ നന്നെങ്കിൽ, കാവല്ക്കാരായിടാം !!
പ്രപഞ്ചത്തിൻ കാവൽക്കാർ !!
നന്മയുടെ വിലയിടാം ,
അന്ന് നമ്മെ പ്രപഞ്ചം വിളിക്കുന്നത്‌ 'മക്കൾ' എന്നാവും !
കാലചക്രം ഏകദൈശിയല്ല !!
നീയും ഞാനും ഇന്നത്തെ നമ്മളും കാലമെത്തുമ്പോൾ,
നീയാവും ഞാനാവും !!
മരണമാം ഏക സത്യത്തിൻ കൂട്ട് ,
നിനക്ക് ഞാനെന്നുമെനിക്കു നീയെന്നും ഭ്രമങ്ങൾ മാത്രം.
കാലത്തിന്റെ ഘടികാരസൂചികൾ ,
നിൻ ചെയ്തികളിലെക്ക് ആഴ്ന്നിറങ്ങും!
സ്വത്വം വലയം ചെയ്ത ചിന്തകളിൽ,
അക്കങ്ങൾ മായ്ക്കപ്പെടും മുന്നേ കൂടണയാം !!
 അവലംബം :വൃദ്ധ സദനം ,current affairs.