Sunday, January 12, 2014

കാലവും നിയതിയും






ചൂരലും തെച്ചിയും തൊണ്ടിപ്പഴങ്ങളും
ആർത്തു വളരുന്ന കൈതതൻ കൂട്ടവും
പിന്നെ പ്രമാണത്തോടമ്പേയുലയുന്ന
പാലയും അത്തിയും യക്ഷിപ്പനകളും
വയലും വരമ്പും ആമ്പലിൻ ജാലവും
തൊടിയും തൈമാവും മാമ്പഴമധുരവും
കാവിലെ സർപ്പവും   ദൈവത്തറകളും
ഉറഞ്ഞു നിറഞ്ഞാടും ബാല്ല്യത്തിനോർമകൾ

ബാല്യം മുഖം മൂടി തന്നു തുടങ്ങിയ
കൌമാരകാലമോ കൌതുകപൂരിതം
പ്രണയവും വിരഹവും സൌഹൃദവൃന്ദവും
ഓർത്തുച്ചുടുക്കുന്നുവോർമകളോരോന്നായ്‌


സുന്ദരനെന്നോ ഞാൻ സുന്ദരിയെന്നോ
തോന്നാതെ തോന്നിടും യൌവ്വനമോഹങ്ങൾ
തല്പ്പങ്ങളാശു  മനോകല്പ്പനക്കൂട്ടായി
കണ്കളിലെന്നെക്കും  രാഗവിന്യാസവും
ചൊല്ലാതെ ചൊല്ലുന്ന കണ്ണിമയാലെ ,
കൊല്ലാതെ കൊല്ലുന്ന പെണ്മണിയായും
കാണാതെ കാണുന്ന കാഴ്ച്ചകളാലെ
തൊടാതെ തോട്ടീടുന്നുവാണിൻ യുവത്വം


ജീവിതം മദ്ധ്യാഹ്ന നേരമടുക്കെ
സന്താപം തീരുവാൻ മധുസേവ മുഖ്യം
കാണാതെ കൂട്ടായി വന്നിടുമാക്ഷണം
മൃത്യുവാം സഹചാരി പുഞ്ചിരിയോടെ

വാര്ധക്യകാലമോ പുനരൊരു ബാല്യം
ഓർമ്മകൾ മരവിക്കും,ബുദ്ധിതൻ ബാല്യം
വീണും തളര്ന്നും പിടിച്ചു നടന്നും
അന്ത്യമാം കാലത്തെ കാത്തിരിക്കുന്നൂ

ഇവ്വിധമുള്ളോരു   വേഷപ്പകർച്ചകൾ
മാനുഷ ജന്മത്തിൻ നേര്സാക്ഷ്യമായി .
ബാല്യ കൗമാര യൌവ്വന കാലമോ
നിയതി നല്കീടുന്ന ആവർത്തനങ്ങൾ
അവനവനവനാത്മ  ചെയ്തികളാലെ
തിരികെ നേടിടുന്നു മാനുഷ ജന്മം
ഒന്നിന് പത്തായി പ്രതികാരിയാകുവാൻ
എന്നും ദിനം കാക്കും മാനുഷജന്മം.





9 comments:

  1. കൊള്ളാം! പോരട്ടെ ഇനിയും.

    ReplyDelete
  2. സായന്തനങ്ങളിലാദ്യം..എഴുത്തിനു എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  3. സായന്തനങ്ങളിലാദ്യമായാണ് ഞാനും.
    പഴയപോസ്റ്റുകളൊക്കെ ഒന്ന് നോക്കുകയും ചെയ്തു
    തുടര്‍ന്നെഴുതാന്‍ ആശംസകള്‍

    ReplyDelete
  4. ആശംസകള്‍ ..കൂടുതല്‍ പ്രതീക്ഷിക്കുന്നു ......

    ReplyDelete
  5. തിരിച്ചു വന്നതില്‍ സന്തോഷം ,, കൂടുതല്‍ സജീവമാകാന്‍ കഴിയട്ടെ ,എല്ലാ ആശംസകളും

    ReplyDelete
  6. ആദ്യമാണ്.. ഇനീം വരാം..

    ReplyDelete
  7. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  8. varikal nannaayi..
    thaalatthode paadippokan pattunna kavitha
    thudaruka,,,,,,,,,, ella vidha aashamsakalum
    eessa

    ReplyDelete
  9. സുകൃതമാക്കണമീ ജന്മം നമ്മൾ ...
    നന്നായെഴുതി sis...

    ReplyDelete