Tuesday, January 28, 2014

ചിതയിലൊരോർമ്മ

പണ്ട് ഞാൻ ചൊല്ലിയ കവിതകളൊന്നിലായ്
അച്ഛന്റെ വേർപാടു നൊന്തിരുന്നു
 ഞാനോ മറ്റാരുമേ  കാണുന്ന  മുന്നിലേ
വെക്കമായി ചിരികൊണ്ട് മായ്ച്ചിരുന്നു
കവിതകൾ വരികളിൽ നർത്തനം ചെയ്യവേ,
കവിയുടെ വേദന ചൊല്ലിവാർന്നീടവേ ,
ബാല്യകാലത്തിലെ നിയതിയിൽ നിണം വീണ-
ബാലന്റെ വേദന ഞാനറിഞ്ഞു.
ആത്മാവിലെ ആ ചിത എന്റെ  നെഞ്ചിലോ
ഒരു നെരിപ്പോടായി നീറിടുന്നു
ബാലിക യൗവ്വനം തൊട്ടിടും കാലത്തിൽ
സുരക്ഷയാളുന്നതും അച്ഛനല്ലേ?
ആ കാവലാളന്നെ ഇല്ലാതെയാവുകിൽ -
എന്തുണ്ടവൾക്കന്നു ഭയമകറ്റാൻ?
പിന്നെ നല് മാർഗങ്ങൾ കാട്ടി തുണക്കുവാൻ
അമ്മതൻ ജീവന ഭാരം കുറയ്ക്കുവാൻ
അനുജനോ ആദ്യത്തെ മാഷായി മാറുവാൻ
അരികിലായി ഇല്ലയന്നച്ഛന്റെ സാന്ത്വനം
മെല്ലൊന്നു തേങ്ങിക്കരഞ്ഞുനോവാറ്റുവാൻ
ആശപോലും വിട്ടു കൂടണഞ്ഞന്നാളിൽ
ഇനിയെന്ത് ഭാവിയെന്നോർത്തു വിറങ്ങലി -
ച്ചാകേ പകച്ചങ്ങുനിന്നുപോയന്നുഞാൻ .
പ്രായം കവിഞ്ഞൊരു പക്വത സ്വന്തമായി
ഏകിയതോ വിധിയുടയോന്റെ  കൗശലം
പിന്നെ തണൽ  തേടി മേഞ്ഞെന്റെ ദു:ഖമോ
വിസ്മൃതിക്കുള്ളിൽ  കുടിയിരുന്നീടവേ ,
അരക്ഷിത ചിന്തകൾ പിണംചൂടി പിന്നെയും
യൗവ്വനതീഷ്ണയാൽ  നീറിയപ്പോൾ
ബന്ധുവും ബന്ധവും ബന്ധിതമായന്നു -
ദർദ്ദുരഭാരത്താൽ വീങ്ങിയപ്പോൾ
ആ നാളിലായറിവു  വൃണിതമാം സത്യമെന്നാ -
രോരും പറയാതെ ഞാനറിഞ്ഞു .
പണമാണ്  ഭൂമിയിൽ ബാന്ധുത്വ തോതെന്നു -
പിണംപോലുമായളവിൽ  -
വിബാന്ധുവായ്  മാറിടും .
മറവികൾ മനുഷ്യന്നനുഗ്രഹമാകുമീ
നിമിഷങ്ങളത്രേ മരണവും മോക്ഷവും.
യൗവ്വനം പാണീഗ്രഹണത്തിലെക്കൊന്നു
കാൽ വെച്ചനാളുകൾ എത്ര ധന്യം !!
എങ്കിലുമാന്നാളും ഒരു വിങ്ങലാവുന്നു
അച്ഛനാം ചിത്രത്തെ കണ്ടിടുമ്പോൾ
ഒരു  വെറ്റ  പാക്കു  ഞാൻ മുന്നിൽ  വെച്ചു-
എൻ ഹൃദയത്തിൽ  ഒരു നാളം ഒരുക്കി വെച്ച്
അറിഞ്ഞു ഞാനെന്നിട്ടുമാ സ്നേഹ സാന്നിധ്യം
ഒരു ചെറു കാറ്റായനുഗ്രഹിയ്ക്കെ .
അന്നുതോട്ടീന്നോളമാ നിറ സാന്നിധ്യം -
സ്വപ്നമായെന്നിലെക്കെത്തിടുമ്പോൾ ,
മറ്റെങ്ങുമറിയാത്ത രക്ഷ ഞാനറിയുന്നു ,
പതിനെഴുവര്ഷങ്ങൾ പോയിടവേ ...



11 comments:

  1. കവിത പങ്കുവെക്കുന്ന വികാര തലം തീവ്രമാണ്. പ്രത്യേകിച്ചും മരണം കൊണ്ടുള്ള നഷ്ടം. എങ്കിലും, ഓര്‍മ്മകളില്‍/സ്വപ്നങ്ങളില്‍ അവര്‍ വിരുന്നുവരുന്നുണ്ട്. സന്തോഷം.! പിന്നെ, അച്ഛന്റെ നഷ്ടം കൂടുതല്‍ ശക്തവും ധൈര്യവുമുള്ള ഒരു ജീവിതത്തെ ശീലിക്കാന്‍ നിര്‍ബന്ധിതമാക്കിയതായി കവിത തന്നെ പറയുന്നുണ്ട്. നല്ലത്. ആശംസകള്‍.!

    ReplyDelete
  2. valare nannayi ezhuthi ,,
    chila nashtangal nikatthaanaavlla....orikkalum
    ,,,,,,,,,,,,,,ezhuthuka bhavukangal ....eessa

    ReplyDelete
  3. ഓർമ്മയിലൊരു ചിത..!

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  4. ഓരോ അക്ഷരവും വേറൊന്നിലേക്കെത്തുന്ന പോലെ ജീീവിതവും .......അവസാനം ചിതയിലേക്ക്

    ReplyDelete
  5. നന്നായിട്ടുണ്ട് കവിത...

    ആശംസകള്‍

    ReplyDelete
  6. വേർപാട് നമുക്കെന്നും വേദനകളാണ്.
    അവിടെയും അനുഗ്രഹമായെത്തുന്നത്
    "ഉടയോന്റെ ചില കൗശലങ്ങൾ" തന്നെ..!

    നല്ല എഴുത്തിന് ആശംസകൾ പുലരി

    ReplyDelete
  7. maya...njanithile onnu nadannupoyi ketto.irunnu vishramichu kochu vrathamanam parayaam.

    ReplyDelete