Wednesday, March 2, 2016

കാലത്തിന്റെ ചവിട്ടുപടി

കാലത്തിന്റെ ചവിട്ടുപടി
-------------------------
ജീവന്‍റെ വിത്ത്‌ ഉദരത്തിലേറ്റി
ജീവനാം സ്വത്തായി ഹൃദയത്തിലേറ്റി,
സ്നേഹമാം നീരൂട്ടി ,
മനുഷ്യക്കൊലമെത്തിച്ചവരിന്നെവിടെ ?
കാലമോ നിയതിയോ
 അച്ഛനമ്മയെന്നു പേരിട്ടുപെക്ഷിച്ചവർ !!
പത്തിന് കണക്കെടുക്കാത്തവർ ,
വളര്ച്ചയുടെ വിളവെടുക്കാത്തവർ ,
കാലച്ചക്രമുരുളും ,
നിൻ ചെയ്തികൾ നിന്‍റെ കണക്കെടുക്കട്ടെ!
നീ മറന്നവർ നിന്നെയോര്ത്തു നോവുമ്പോൾ ,
കേവലം ചവിട്ടുപടിയായ് മാത്രം അടങ്ങും നീ !
കാലത്തിന്റെ ചവിട്ടുപടി !!
നിയതിയിലേക്കുള്ള കവാടമായി ഞാനും !!
ഒഴിവാക്കപെടില്ല നമ്മൾ -
മൂല്യത്തിൽ നിന്നും മൂല്ല്യച്ച്യുതിയിൽ നിന്നും !
ചെയ്തികൾ നന്നെങ്കിൽ, കാവല്ക്കാരായിടാം !!
പ്രപഞ്ചത്തിൻ കാവൽക്കാർ !!
നന്മയുടെ വിലയിടാം ,
അന്ന് നമ്മെ പ്രപഞ്ചം വിളിക്കുന്നത്‌ 'മക്കൾ' എന്നാവും !
കാലചക്രം ഏകദൈശിയല്ല !!
നീയും ഞാനും ഇന്നത്തെ നമ്മളും കാലമെത്തുമ്പോൾ,
നീയാവും ഞാനാവും !!
മരണമാം ഏക സത്യത്തിൻ കൂട്ട് ,
നിനക്ക് ഞാനെന്നുമെനിക്കു നീയെന്നും ഭ്രമങ്ങൾ മാത്രം.
കാലത്തിന്റെ ഘടികാരസൂചികൾ ,
നിൻ ചെയ്തികളിലെക്ക് ആഴ്ന്നിറങ്ങും!
സ്വത്വം വലയം ചെയ്ത ചിന്തകളിൽ,
അക്കങ്ങൾ മായ്ക്കപ്പെടും മുന്നേ കൂടണയാം !!
 അവലംബം :വൃദ്ധ സദനം ,current affairs.

No comments:

Post a Comment