Thursday, December 16, 2010

പ്രണയം

എന്നിലായ് നീ കാണും അര്‍ഥങ്ങള്‍ ഒക്കവേ ,  
നിന്നിലെ ഞാനെന്ന സങ്കല്‍പ്പമാവും ..
നിന്‍ കണ്ണില്‍ നീ കാണും വര്‍ണങ്ങള്‍ ഒക്കവേ,
എന്‍ മിഴി വര്‍ണത്തിന്‍ വിസ്ഫുരണമാവും.
പെയ്യുന്ന മഴയിലും പൊഴിയുന്ന മഞ്ഞിലും 
ഇതളിടും പൂവിലും തളിര്‍ക്കുന്നോരിലയിലും..
ഒന്നായി നീയറിയും  സ്നിഗ്ദ്ധതയാണ്   ഞാന്‍ -
നിന്‍ മാത്ര സ്വന്തമാം പ്രണയമെന്നല്ലോ ... 
വിണ്‍ ഗേഹ കഞ്ചുകം മെല്ലെ പുതച്ചിട്ടു -
നമ്രശിരസ്കയായ് തിങ്കളും നില്‍ക്കും..
വെണ്ണിലാ പുഞ്ചിരി പൊഴിക്കുന്നു മെല്ലെ -
എന്നായി തോന്നിടും പ്രണയികല്‍ക്കെല്ലാം..



4 comments:

  1. പെയ്യുന്ന മഴയിലും പൊഴിയുന്ന മഞ്ഞിലും
    ഇതളിടും പൂവിലും തളിര്‍ക്കുന്നോരിലയിലും..
    ഒന്നായി നീയറിയും സ്നിഗ്ദ്ധതയാണ് ഞാന്‍ -

    എത്ര പറഞ്ഞു നോക്കിയെന്നോ ഞാന്‍...
    നന്നായിട്ടുണ്ട്..ഒന്ന് കൂടി ഒതുക്കി എഴുതുന്നത്
    കൂടുതല്‍ വായനാ സുഖം നല്‍കില്ലേ...?

    ReplyDelete
  2. പ്രണയത്തിന്റെ പൂമഴയാണല്ലോ.. അഭിനന്ദങ്ങള്‍, ഇനിയും എഴുതുക, വരാം..
    ഫോണ്ടും കളറും ഒന്നൂടെ മെച്ചപ്പെടുത്തിയാല്‍ വായിക്കാന്‍ എളുപ്പമാവും.

    ReplyDelete
  3. പ്രണയത്തിനു മുന്നില്‍ മരണം പോലും ഒന്നുമല്ലാതവും....
    ജീവിക്കാനും മരിക്കാനും ഒരു പോലെ പ്രേരിപ്പിക്കുന്ന എന്തോ ആണ് പ്രണയം....
    അതെന്താണ് എന്ന് പറഞ്ഞറിയിക്കാന്‍ എനിക്കറിയില്ല.....
    പക്ഷെ...................:)

    ReplyDelete