Friday, December 24, 2010

സ്ത്രീത്വം

രതിയാണ് സ്ത്രീയിലായ് കാണുന്ന ഗുണമെങ്കില്‍ ,
കാമിനിയല്ലവള്‍ കമലയുമല്ലവള്‍ 
നിന്‍ നിശാക്കൂട്ടായി മാത്രമായുള്ളോരു  -
കേവലം മാംസത്തിന്‍ സുഖഭോഗവസ്തു ..തന്‍റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റുന്നവള്‍ 
ജീവന്‍റെ രക്തമാം മുലപ്പാല് നല്‍കിയായ്
സ്വം മറന്നിട്ടവള്‍ ത്വം സ്വീകരിക്കുന്നു 
സ്വയമേ ഉരുകുന്ന കര്‍പ്പൂരമെന്നപോല്‍


സ്ത്രീയെ,സ്വയം തീര്‍ത്ത ജയിലഴിക്കുള്ളില്‍ നീ,
തളക്കുന്നു നിന്‍ ജന്മ വര്‍ണ്നാര്‍ദ്ര  ലോകത്തെ,
വിണ്ണിലെ ഇന്ദ്ര ധനുസ്സുകൊന്ടെന്നും നീ 
നിന്നിലെ മോഹത്തിന്‍ രക്ഷയേകുന്നുവോ ?


ജായയായ് നീയെന്നും സൌഖ്യമേകുമ്പോഴും
തായയായ്  മാറും നിന്‍ പൈതലിന്നരികിലായ്
ആമോദമെന്നും നിന്‍ പാതി തന്‍ വിജയവും 
ആനന്ദം നേടും നീ മാതൃത്വ പദവിയില്‍.


പാഞ്ചാലിയായി സര്‍വം സഹിച്ചതും -
ശ്രീ രാമനൊപ്പം വനത്തില്‍ വസിച്ചതും,
സൌമിത്രീ പത്നിയായ് വിരഹിണിയായതും ,
സത്യവതിയായന്നു പതിവൃതയായതും,
വികട സാരസ്വത്തില്‍ മന്ഥരയായതും,
സര്‍വവും നീ തന്നെ സ്ത്രീയാം സമസ്യയേ.


പ്രകൃതിയും നീയുമിന്നോരുപോലെ ഭാവമാര്‍-
ന്നൂഴമകന്നെത്തും  പുതു മഴപോലെയും
അതിനനുനയമായി തെളിയുന്ന ഇളം വെയില്‍ 
നിന്‍ ചിരിക്കൂട്ടായുപമിച്ചു   കവികള്‍ .


മഴയുടെ സംഹാര താണ്ടവമാര്‍ജിച്ചു-
നിന്‍ മിഴിയിലുറപൊട്ടും  കണ്ണീര്‍ കണങ്ങള്‍ 
ഒരു വംശം മുഴുവനായ് മുടിച്ച ചരിത്രമുണ്ടൊരു -
നാളില്‍ കലമ്പിയ കാമിനി മൂലമായ്..

35 comments:

 1. സര്‍വവും നീ തന്നെ സ്ത്രീയാം സമസ്യയേ.

  ReplyDelete
 2. നല്ല ആശയം! നല്ല ബിംബകല്പ്പനകൾ! മന്ധര മാത്രം സന്ദ്ദർഭ്ഭത്തിന്‌ യോജിച്ചോ എന്നൊരു സംശയം. ശൈലി ഇനിയുമിനിയും മെച്ചപ്പെടണം. ഇപ്പോൾ മോശമാണ്‌ എന്ന് ഇതിന്‌ അർത്ഥമില്ല. കൂടുതൽ വായിക്കാൻ വീണ്ടും ഓർമ്മിപ്പിക്കുന്നു.

  ReplyDelete
 3. സ്ത്രീയുടെ ഉപമകള്‍ അനേകം, അനന്യം..!
  സ്ത്രീത്വം എവിടെയും കച്ചവട ചരക്കായി മാറിയിരിക്കയെല്ലേ...?

  ReplyDelete
 4. പെണ്ണെഴുത്തോ അതോ ഫെമിനിസമോ? ഏതായാലും വായിക്കാൻ രസമുണ്ട്. അർത്ഥപൂർണ്ണം... ഇനിയും തുടരുക. ക്രിസ്മസ് ആശംസകൾ

  ReplyDelete
 5. സ്ത്രീ കേവലം ഉപഭോഗ വസ്തുവായി കണക്കാക്കപ്പെടുന്ന വര്‍ത്തമാന കാലത്ത്‌ പ്രസക്തമായ വരികള്‍

  ReplyDelete
 6. font size അല്പം ചെറുതാക്കിയാല്‍ നന്നായിരുന്നു

  ReplyDelete
 7. kavtha aasayavum bimbavum kollaam. Nannakkanam.

  ReplyDelete
 8. ഈ സ്ത്രീപക്ഷ കവിത കൊള്ളാം

  ReplyDelete
 9. മഴയുടെ സംഹാര താണ്ടവമാര്‍ജിച്ചു-
  നിന്‍ മിഴിയിലുറപൊട്ടും കണ്ണീര്‍ കണങ്ങള്‍
  :)

  ReplyDelete
 10. പൊതു ജനതയോടുള്ള സംവേദനക്ഷമതയാണ് കഴിവ് അളക്കെടുന്നതിന്‍റെ മാനദണ്ഡം എങ്കില്‍ ഞാനടങ്ങുന്ന മനുഷ്യ കുലത്തെ ചെറുപ്പം തൊട്ടേ അറിയുന്ന എന്‍റെ അമ്മയ്ക്ക് തന്നെയാണ് ഒരര്‍ത്ഥത്തില്‍ കൂടുതല്‍ എന്നെ തിരിച്ചറിയാനും എന്നില്‍ സ്വാധീഅനം ചെലുത്താനുമാകുന്നത്. ഇതിലുമപ്പുറം സ്ത്രീയെ പറയാന്‍ എനിക്കാകില്ല.. എന്നിലെ സ്ത്രീ എന്നും അമ്മയായിരുന്നു. അമ്മ മനസ്സേ നിനക്ക് പ്രണാമം.

  ReplyDelete
 11. "തായയായ് മാറും നിന്‍ പൈതലിന്നരികിലായ്ന്നു" ...
  നന്നായിട്ടുണ്ടു....

  ReplyDelete
 12. മായ.. ഒരു ജന്മത്തില്‍ ഇനി അവള്‍ എത്ര വേഷങ്ങള്‍ അണിയേണ്ടിവരും...അല്ലെ?....

  സ്ത്രീഭാവങ്ങളെ ഇത്രമാനോഹരമായി അവതരിപ്പിച്ച എഴുത്തുകാരി... നിനക്ക് എന്‍റെ വക കിടക്കട്ടെ നൂറ് മാര്‍ക്ക്‌...

  ReplyDelete
 13. പ്രസക്തമായ വരികള്‍...

  ReplyDelete
 14. പാഞ്ചാലിയായി സര്‍വം സഹിച്ചതും -
  ശ്രീ രാമനൊപ്പം വനത്തില്‍ വസിച്ചതും,
  സൌമിത്രീ പത്നിയായ് വിരഹിണിയായതും ,
  സത്യവതിയായന്നു പതിവൃതയായതും,
  വികട സാരസ്വത്തില്‍ മന്ഥരയായതും

  മന്ഥര വേണ്ടാരുന്നു..............നല്ല കവിത.......

  ReplyDelete
 15. sthreekku vendi oru sthree shabdam
  aashamsakal

  ReplyDelete
 16. "പാഞ്ചാലിയായി സര്‍വം സഹിച്ചതും -
  ശ്രീ രാമനൊപ്പം വനത്തില്‍ വസിച്ചതും,
  സൌമിത്രീ പത്നിയായ് വിരഹിണിയായതും ,
  സത്യവതിയായന്നു പതിവൃതയായതും,
  വികട സാരസ്വത്തില്‍ മന്ഥരയായതും,
  സര്‍വവും നീ തന്നെ സ്ത്രീയാം സമസ്യയേ."

  ReplyDelete
 17. സ്ത്രീ ജന്മം,പുണ്യ ജന്മം.. ...

  എല്ലാം ഈ വരികളിലുണ്ടല്ലോ.. ആശംസകള്‍..
  "പാഞ്ചാലിയായി സര്‍വം സഹിച്ചതും -
  ശ്രീ രാമനൊപ്പം വനത്തില്‍ വസിച്ചതും,
  സൌമിത്രീ പത്നിയായ് വിരഹിണിയായതും ,
  സത്യവതിയായന്നു പതിവൃതയായതും,
  വികട സാരസ്വത്തില്‍ മന്ഥരയായതും,
  സര്‍വവും നീ തന്നെ സ്ത്രീയാം സമസ്യയേ"

  ReplyDelete
 18. മായ..ഇനിയും നന്നാക്കുവാന്‍ എന്ത് വേണ്ടൂ..?

  ReplyDelete
 19. സ്ത്രീയ്ക്ക് എന്ത്രയെത്ര ഭാവങ്ങൾ!
  കൊള്ളാം.
  നല്ല എഴുത്ത്.

  (പതിവ്രത എന്നാണു ശരി)

  ReplyDelete
 20. ഒരു വംശം മുഴുവനായ് മുടിച്ച ചരിത്രമുണ്ടൊരു -
  നാളില്‍ കലമ്പിയ കാമിനി മൂലമായ്..
  ഇങ്ങനെയും ഒരു മുഖം കൂടി ഉണ്ട് കേട്ടാ...

  നന്നായി..അപ്പോള്‍ രണ്ടാളും പുലി ദമ്പതികള്‍ ആക്കാന്‍ പോകുന്നവര്‍ ആണ് അല്ലെ? ആശംസകള്‍

  ReplyDelete
 21. മായ......വള ര നന്നായി....നല്ല കവിത...

  ReplyDelete
 22. വരികളില്‍ അഗ്നിയും കണ്ണീരുമുണ്ട്.
  ഈ അഗ്നി കേടാതെയും കണ്ണീരു വറ്റാതെയും നോക്കുക.

  (മന്ഥര എന്നാല്‍ എന്താ?)

  ReplyDelete
 23. --ഇഷ്ടമായവ -
  ജായയായ് നീയെന്നും സൌഖ്യമേകുമ്പോഴും
  തായയായ് മാറും നിന്‍ പൈതലിന്നരികിലായ്
  ആമോദമെന്നും നിന്‍ പാതി തന്‍ വിജയവും
  ആനന്ദം നേടും നീ മാതൃത്വ പദവിയില്‍.
  (സ്ത്രീ ഏറ്റവും ഉയരത്തിലെതുന്ന... പദവി,,, "അമ്മ"
  എനിക്ക് കരയാനേ കഴിയൂ...അവിടെ വാക്കുകള്‍ക്കു പ്രസക്തിയില്ല...

  -ഇഷ്ടപെടാത്തവ-
  സ്ത്രീയെ,സ്വയം തീര്‍ത്ത ജയിലഴിക്കുള്ളില്‍ നീ,
  തളക്കുന്നു നിന്‍ ജന്മ വര്‍ണ്നാര്‍ദ്ര ലോകത്തെ,
  വിണ്ണിലെ ഇന്ദ്ര ധനുസ്സുകൊന്ടെന്നും നീ
  നിന്നിലെ മോഹത്തിന്‍ രക്ഷയേകുന്നുവോ ?
  (
  ആരും സ്ത്രീക്ക് ജയിലറ ഉണ്ടാക്കി കൊടുക്കുന്നില്ല,, പലരുടെയും
  സ്വഭാവ രീതിക്കും,,,മറ്റു പല സ്വഭാവ രീതിക്കും അനുയോജ്യമായ രീതിയില്‍
  സ്ത്രീ ഉയരാന്‍ കഴിയാതെ ...മാറുമ്പോള്‍.. തോന്നുന്ന ഒരു രീതി മാത്രം
  ഒരു കാര്യം മനസിലാക്കുക : by creation she < he- SCIENTIFIC proof - mathemagic enna book vayikkuka)

  ReplyDelete
 24. കവിത കൊള്ളാം

  ReplyDelete
 25. ഇതു സ്ത്രീ തത്വ കവിതയായിപ്പോയല്ലോ...കൊള്ളാം

  ReplyDelete
 26. എന്തിനു സ്ത്രീ ക്ഷണത്തില്‍ എരിഞ്ഞു തീരുന്ന കര്‍പ്പൂരം ആവണം.
  നിലവിലക്കായ്‌ കത്തി ജ്വലിക്കുകയല്ലേ വേണ്ടത്.
  "വീടിനു കണ്മണി വിളക്കു നീ ...
  തറവാടിനു നിധി നീ കുടുംബിനി..."
  അങ്ങനല്ലേ ...

  ReplyDelete
 27. സ്ത്രീയുടെ ഭാവപ്പകര്‍ച്ചകള്‍ മനോഹരമായിത്തന്നെ വരച്ചുചേര്‍ത്തിട്ടുണ്ട്.
  അഭിനന്ദനങ്ങള്‍...

  ReplyDelete
 28. ചിലതിന്റെയോന്നും അര്‍ഥം മനസ്സിലായില്ല... എന്നാലും ഗോള്ളാം...
  NB : അത്ര പരിചിതമല്ലാത്ത പ്രയോഗങ്ങളുടെ അര്‍ഥം നല്കിക്കൂടെ, അവസാനത്തിലോ അല്ലെങ്കില്‍ കമന്റിലോ??? ചുമ്മാ ഒരു അഭിപ്രായം പറഞ്ഞതാണേ...
  reducing font size may increase readability and overall look...

  ReplyDelete
 29. ഞാന്‍ കവിത ആസ്വദിക്കുന്ന ഒരാളല്ല .. പക്ഷെ ഇത് എനിക്ക് ഇഷ്ട്ടപ്പെട്ടു . അത്രയേ പറയാന്‍ അറിയൂ . പക്ഷെ വായിച്ചത് വച്ച് ഇടയ്ക്ക് വച്ച് കവിത പെട്ടന്ന് അവസാനിപ്പിച്ചത് പോലെ തോന്നി .. നല്ല ഒഴുക്കുണ്ടായിരുന്നു .. എഴുതിയത് ഇഷ്ട്ടപ്പെട്ടു ...
  സ്നേഹപൂര്‍വ്വം ഞാന്‍ .

  ReplyDelete
 30. പുതിയ പോസ്റ്റ്‌ വല്ലതും ഇട്ടോ നോക്കാന്‍ വന്നതാണേ

  ReplyDelete
 31. നല്ല വരികള്‍...ഇഷ്ടമായി...

  ReplyDelete