Monday, December 15, 2014

ഇനി അതടഞ്ഞുകിടക്കട്ടെ

അടയ്ക്കാത്ത വാതിലുകളിലൊരു-
കൊളുത്തു വെയ്ക്കണം,
ഇനി അതടഞ്ഞുകിടക്കട്ടെ!
സ്നേഹത്തിന്റെ നൂൽ പ്രകാശം പൊലും-
ഞാൻ സൂര്യന്  കൊടുക്കില്ല
ഇനി അതെന്റെത്‌ മാത്രമാണ്!
സൂര്യനു കാത്തിരിക്കാനും പുഞ്ചിരിക്കാനും
അവളുണ്ട്-
ആ പീയൂഷ  സുന്ദരി
സൂര്യകാന്തി..
നിറവും വേഷവുമഴിച്ച്ചു വെച്ചാ -
ജാരൻ ചന്ദ്രമുഖമേന്തി വരുന്നു
ആ കാമുകിക്കും പ്രണയഭാവം-
ഇരുട്ടിലെ സുഗന്ധിയാം
കമലാമുഖി!
പിന്നെന്തിനിന്നു ഞാനെൻ പ്രണയ
പ്രകാശമാ-
സൂര്യനു വേണ്ടി കാത്തു വയ്ക്കണം ?
കണ്ണുകൾ  വേണ്ടിനി
ആ കള്ള കാമുകനെ കാണാനല്ലേ?
കാതുകൾ വേണ്ടാ മുളം കാറ്റിൽ
അവനാ സ്വരസുന്ദരി കൾക്കു -
മന്ത്ര ദീക്ഷകൊടുത്തി ട്ടുണ്ടാവും-
വശ്യമന്ത്രദീക്ഷ !!!
നാസികകളും പൊത്തി വെയ്ക്കണം
മുല്ലപ്പൂക്കളൊക്കെ അവന്റെ
ഗന്ധമണിയുന്നവരല്ലേ ?
അദൃശ്യയായെന്നെ ഈ
പാർഷാദരെങ്ങിനെ കണ്ടെത്തിടും?
ഞാനിന്നു കെട്ടിമെനഞ്ഞു സ്വര്ണ്ണം
പൂശിയ കൊട്ടാരത്തിൽ നിന്നും
സ്വാതന്ത്രത്തിന്റെ പരുദീസയിലല്ലേ ?

2 comments:

  1. പക്ഷെ നാം തോറ്റുകൊടുക്കുകയില്ല.

    ReplyDelete