Tuesday, December 23, 2014

അക്ഷരങ്ങൾ ചുവക്കുമ്പോൾ 

 
ചോരതിങ്ങി മരവിച്ചടഞ്ഞൊരാ 
നാസികയ്ക്കുംഗന്ധമേ   വേണ്ടിനി 
കണ്ണുനീരിലും ചുടുചോര കാണുംപോൾ
കാഴ്ച്ചപോലുമേ അയിത്തമായീടുന്നു 
നെഞ്ച് തേങ്ങുന്ന നൊമ്പരചീള് കൾ 
കഞ്ചുകത്തിനും ഭാരമേറ്റീടവേ , 
കണ്ടുകൂടിനി  ഈ കാഴ്ച്ചപോലോന്നു 
മൃത്യുവെത്തുന്ന നാളിടം തൊടുകിലും  !
നെഞ്ച് നേരെ ഉയർനൊരാ തുപ്പാക്കി 
ഏതുനെരമോ തീയുതിർക്കീടിലും 
എന്നതോര്ത്തവർ ഭീതിയായ് നില്ക്കവേ 
അമ്മ തന്മുഖം ഓർത്തു കാണില്ലയൊ ?
ഏതു പേടിക്കും അമ്മതൻ നെഞ്ചകം 
ആനവാലുപൊൽ ധൈര്യമെകുന്നതെ-
ന്നോര്ത്തു  വീഴുന്ന കണ്നീര്തുടക്കുവാൻ 
ഏതോരമ്മയും മറവിയാൽ മൂടിടും!
ശത്രു രാജ്യമോ ഏതുമായീടിലും, 
കുഞ്ഞു വേദന പ്രാണൻ പറിച്ചിടും ! 
കൂട്ടമായിട്ടിന്നനക്കമറ്റീടുന്ന  
കാഴ്ച്ചയെങ്കിലോ ദുസ്സഹം ഭീകരം !
ജീവിതകാല സ്വപ്നങ്ങളൊക്കെയും 
മരുവിലാക്കിയിന്നവർ വാസന്ത -
സീമ എന്നേക്കും പടിതന്റെ അതിരിടാൻ
വൈതരണിക്കൊരു നനവിൻ നിണമിട്ടു !!
പാല് പുഞ്ചിരി തൂവി വിടചൊല്ലി ,
പാണ പായയിൽ വന്നങ്ങു ചേർന്നു നീ
പുഞ്ചിരി തൂവി നില്ക്കുന്നു നക്ഷത്ര
കുഞ്ഞുങ്ങളെന്നു അർഥമങ്ങൊത്ത പോൽ
പാതി മിച്ചംവെച്ചൊരു  പാല്ഗ്ലാസ്സു -
സ്നേഹമോടമ്മ നുകർന്ന് കുടിക്കുവാൻ
ഏതു നാൾ വരെ കാത്തിരുന്നീടുവാൻ ?
ഏതു നാൾ വരെ മിഴിവാർത്തുറങ്ങണം ?
ഒന്നുരണ്ടു മനസ്സല്ല നിങ്ങളാൽ
കോടിനാളിന്റെ സാഫല്യമേ നാളിൽ
തോക്ക് തുപ്പിയ ചൂടിൻ കരുത്തിനാൽ
നീറ്റിച്ചുട്ടതെന്നോർക്ക നീ രാക്ഷസാ !
നിന്റെ നേരെ നിറയോഴിചീടുവാൻ
ആയുധമായി അവക്കൊപ്പമുള്ളതോ ,
നാളിതുകൊണ്ട് സ്വരുക്കൂട്ടി വെചോരാ   നീതിയേറിടും അനശ്വരമായതാം ,
ലോകസാക്ഷിയാം  അക്ഷരപ്പൊട്ടുകൾ !
ആയുധമേന്തും ധൈര്യശാലിക്കുമുൻ-
വന്നുകൂടില്ലോരിക്കലും പാരിതിൽ
നാരികള്‍ ഒട്ടു  പിഞ്ചുപൈതങ്ങളും
നട്ടെല്ലില്ലാത്ത ഭീരുക്കൾക്കല്ലാതെ !!

1 comment:

  1. നെഞ്ചുതേങ്ങുന്ന നൊമ്പരച്ചീളുകള്‍ ആണ് ചുറ്റും.
    നന്നായെഴുതി.

    ReplyDelete