Wednesday, March 23, 2016
മരണത്തിന്റെ ശീർഷകങ്ങൾ
ചന്ദന ഗന്ധത്തിൽ വീടും തൊടികളും
ബന്ധുര ജാലത്തിൽ എൻ മൃത സ്വത്വവും
എന്നുടെ വേർപാടിൽ പ്രിയരിൽ മിഴികളും
വല്കൃതമാവുന്ന മരണമാം പൂരണം .
ആടയാഭരണങ്ങൾ അലംകാരമായിടാ -
പുറംമോടി നിർദ്ദയം ചിതയിലായെരിയുന്ന ,
അഹന്തയും സഹനവും അസ്തിത്വമടയുന്ന
ലോകൈക സത്യമാം സമസ്യയത്രെയിത് .
ദാനമാം ശീലം നിൻ ബന്ധുത്വമാർനിടും
ക്ഷമയോ നിനക്കായി തർപ്പണം ചെയ്തിടും
സ്നേഹമോ എന്നുമേ പ്രാർഥനയായിടും
നീയിന്നു ചെയ്തിടും കർമഫലം പോലെ.
നിഴലുപൊലുപമിക്കും മൃത്യുവ്വിന്നെ ചിലർ
നിഴലുമാ ഇരവിലോ മറയുമെന്നാകിലൊ ,
ഇനിയെത്ര നാളുകൾ നിവസിക്കാനാവുമെന്നി -
നിയാർക്കു കരുതുവാൻ ആവുകില്ലെങ്കിലും.
മരണത്തെപ്പോലെ മഹത്തരമായെന്തു
മരണമല്ലാതെന്തു ഭൂമിയിൽ ചൊല്ലുവാൻ
ഓർമ്മകൾ തല്ലിപ്പതം വരുത്തീടുവാൻ
കെൽപ്പുള്ളോരായുധമൊ മറവി ????
Subscribe to:
Post Comments (Atom)
ഉറപ്പുള്ളതൊന്നു മാത്രം, മരണം
ReplyDeleteവരാം ഈ വഴിക്ക് വീണ്ടും
ReplyDelete