Thursday, December 16, 2010

നവ കേരളീയം

വേമ്പനാടെന്നൊരു കായലിന്‍ അരികിലാ -
നെന്നുമെന്‍  ഓര്‍മ്മകള്‍ തിങ്ങുന്ന നാട്..
കേരങ്ങള്‍ വായ്ക്കുന്ന എന്‍പ്രിയ നാട്ടിലോ -
കേരങ്ങളല്ലവ  മണ്ടരിയത്രേ...
പണ്ടെങ്ങോ കേട്ടൊരു പാട്ടിന്‍റെ പല്ലവി,
ഓതിക്കുറിച്ചൊരു വരിയായിരുന്നു-
കേരങ്ങള്‍ തിങ്ങുന്ന കേരള നാടെന്നതോര്‍മയില്‍ -
പോലും മാഞ്ഞുപോയിന്ന്...
പച്ച പട്ടുടയാട ചാര്‍ത്തിയ പാടങ്ങള്‍,
കഷ്ടമിന്നീ നാളില്‍ നഗ്നയായ്‌ തീര്‍ന്നപോല്‍ ,
തരിശ്ശാം നിലങ്ങള്‍ വിലക്കെടുത്തിട്ടവര്‍-
വിലപേശി വില്‍ക്കുന്നു  കേദാരം കെട്ടി.
മണ്ണും സിമെന്റും മണല്ക്കട്ടയും കൂട്ടി -
തിക്കി നിറക്കുന്നു ഊഷര നിലങ്ങള്‍...
വിണ്ണിനെ  മുത്തുന്ന   സൌധങ്ങള്‍ക്കാവുമോ,
ശ്വാസത്തെ നല്‍കിടാന്‍ ഭൂ ജീവികള്‍ക്കായ്?
ശ്വാസമെടുക്കാതെ മരിക്കാം നമുക്കിന്നു  ,
കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളില്‍  കിടന്ന്...
ഭക്ഷണം ഭക്ഷിക്കാന്‍ കഴിയാതെയായി,
വിഷഗുണ സമ്മിശ്രമായിന്നു  ഭൂമി...
കര്‍ഷക ജീവിതം കയറില്‍ കുരുങ്ങി ,
കാര്‍ഷിക കേരളം ഊഷരമായി...
വിലയില്ല വിലയില്ല കര്‍ഷകര്‍ക്കൊന്നുമേ ,
വിലയുള്ളതോ ഇന്ന് വിഷമയം താനും.
കേരങ്ങളില്ല കൈരളിയില്ല ..,
തോറ്റവും  തെയ്യവും കേളിയുമില്ല.,
കാവും കുളങ്ങളും കുരവയുമില്ല.,
നീരേറ്റരുവിയും കുയില്‍പ്പാട്ടുമില്ല ..
കൂമനും പുള്ളും പുഴയുടെ ഈണവും ,
പുളിയിലക്കര ചുറ്റും തൊടികളുമില്ല. ..
കൈരളീ നന്മകള്‍ നാട് നീങ്ങിടുന്നു,
മിഴികളും ചിന്തയും ഒന്നുമറിയാതെ..
യൌവനം കൊടികുത്തി തീവ്ര വാദങ്ങളാല്‍ ..,
മാനവ ജീവന് കൃശ ഗണനമായി-
അക്ഷര കൈരളിയാകവേ തന്നെ-
സംസ്കാര ശൂന്യത കൊടി കുത്തി വാണു.
നാരിക്ക് സ്വൈര്യ വിഹാരങ്ങള്‍ കേവലം -
മിഥ്യയാം സ്വപ്നങ്ങളായിന്നു മാറി.
കാട്ടാള  ഹൃത്തുക്കലെന്നും തടസ്സമായ്-
കരാള   നൃത്തങ്ങളാടി  തിമിര്‍ക്കുന്ന -
ശൂന്യ സത്സംഘാ നിദാന ഭൂ ഗേഹമായ്-
മാറിക്കഴിഞ്ഞുവോ എന്‍ പ്രിയ നാട്?
അന്ന് നാമോര്‍ക്കുന്നോ സ്ത്രീകളെന്നാല്‍  -
പരം ദേവതാ തുല്യരായി വാണിരുന്നു.,
ഓര്‍മയില്‍ തെളിയുന്നു..
പുരാണങ്ങളിങ്ങനെ..ചൊല്ലുന്നു നമ്മോടു -
ഇവ്വിധമെന്നപോല്‍ ..,
"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ":

5 comments:

  1. ഇതെന്താ മായേ കവിത കഴിഞ്ഞിട്ട് ഇത്ര വലിയ ഗ്യാപ്പ്‌ ഇട്ടിരിക്കുന്നത് ..??

    പിന്നെ കവിത കൊള്ളാംട്ടോ .....

    ReplyDelete
  2. ഇതൊരു നിലവിളിയാണ്. പ്രകൃതിക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, മനുഷ്യന് വേണ്ടി, അവന്‍റെ അതിജീവനത്തിന് വേണ്ടി... തുടരുക, ഈ അക്ഷര പ്രയാണം.
    {പണ്ട് നിന്‍ അഴകായി നിലകൊണ്ട പ്രകൃതി
    ഇന്നോ ചൂഷകരറുത്തുമാറ്റി
    പണ്ട് നീ കനകം വിളയിച്ച പാടങ്ങള്‍
    പണി തീരാകുടീരങ്ങള്‍ കീഴടക്കി
    പേരിന്‍ പെരുമായിലുള്ളോരു കേരവും
    കണ്ണീരു കാണിക്ക വെച്ചിടുന്നു
    ഒഴുകിത്തഴുകിത്തലോടിയനദികളും
    തൊണ്ടവരണ്ടിന്നു കേണിടുന്നു..!

    ഞാന്‍ കുറിച്ച ചില തോന്ന്യാക്ഷരങ്ങളിലോന്നില്‍ നിന്നും}

    ReplyDelete
  3. കൈരളീ നന്മകള്‍ നാട് നീങ്ങിടുന്നു,
    മിഴികളും ചിന്തയും ഒന്നുമറിയാതെ..
    യൌവനം കൊടികുത്തി തീവ്ര വാദങ്ങളാല്‍ ..,
    മാനവ ജീവന് കൃശ ഗണനമായി-

    kollaam ..kollaaamm..mathiyo?

    ReplyDelete
  4. കവിത നന്നായിട്ടുണ്ട്

    ReplyDelete